kerala

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കും; ഉത്തരവ്

By webdesk13

May 20, 2023

എരുമേലിയിലെ കണമലയില്‍ രണ്ടു പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല. മയക്കുവെടിവച്ച ശേഷം കാട്ടുപോത്തിനെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് നിര്‍ദേശം.

കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ തീരുമാനമില്ലെങ്കില്‍ മൃതദേഹവുമായി വനം വകുപ്പ് ഓഫീസിലേക്ക് സമരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റടക്കം രാവിലെ വ്യക്തമാക്കിയിരുന്നു.