india
മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇന്ന് പാർലമെന്റിൽ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച പ്രത്യേക ചർച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് പറഞ്ഞു. ഭരണ ഘടന ശില്പിയായ ഡോ. അംബേദ്കർ പറഞ്ഞു “ഒരു ഭരണ ഘടന എത്ര നല്ലതായിരുന്നാലും അത് പ്രവർത്തിപ്പിക്കാൻ ബാധ്യസ്ഥരായിരുന്നവർ അതിനെ വികലമാക്കിയാൽ അത് ഒന്നടങ്കം നശിക്കും എന്നാൽ ഒരു ഭരണ ഘടന തന്നെയും പോരാത്തതായിരുന്നാൽ പോലും അത് നന്നായി പ്രവർത്തിപ്പിക്കുന്ന ഒരാളുടെ കൈവശം കിട്ടിയാൽ അത് നന്നാവുകയും ചെയ്യും”.
ഇന്നത്തെ ഇന്ത്യൻ യാഥാർത്യങ്ങളെ സമഗ്രമായി വിലയിരുത്തിയാൽ അംബേദ്കറുടെ ദീർഘ വീക്ഷണം എത്രയോ ഉജ്ജലമാണെന്ന് കാണാൻ കഴിയും. ഇന്ത്യൻ ഭരണ ഘടനയുടെ സൗന്ദര്യത്തെ പറ്റി മൗലാന അബുൽ കലാം ആസാദിൻ ഉണ്ടായിരുന്ന സൗന്ദര്യ സങ്കല്പം ഇന്ത്യൻ ഭരണ ഘടന നാനത്വത്തിൽ അതിഷ്ഠിതമായ ഐക്യമായിരുന്നു. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ച ഒരു പൂച്ചെണ്ടിലെ വിവിധ വർണ്ണങ്ങൾ അതിന്റെ ഭംഗി കൂട്ടാൻ ഒരുമിച്ച് നിൽക്കുന്നത് പോലെയുമായിരിക്കും. ഇവയെല്ലാം ഇന്ത്യയിൽ പ്രതിലോമകരമായി മാറുകയാണ്.
ഭരണ ഘടനയിലെ ആർട്ടിക്കിലുകളായ 14,25,29ൽ 1,2, 30,347 എന്നിവയെല്ലാം ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ മതേതര ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനം ഏതാണെന്ന് ചോദിച്ചാൽ അത് 1992 ഡിസംബർ 6ൻ ആണെന്ന മറുപടിയാണ് പറയാൻ കഴിയുക. അന്നാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ബാബരി മസ്ജിദ് പൊളിക്കാൻ പോയവർ വിളിച്ച ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു “യഹ്തോ കേവൽ ജാങ്കി ഹേ, കാശി മധുര ബാക്കി ഹേ ” ഇപ്പോൾ പുതിയ അവകാശ വാദങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 172 ആരാധനാലയങ്ങൾ വഖഫ് ബോർഡ് കൈവശം വെച്ചിരിക്കുന്നു എന്ന് കഥമെനഞ്ഞു വരുന്നുണ്ട്. 1991ലെ ആരാധനാലയ നിയമം ലംഘിക്കാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സുപ്രീം കോടതി ഇപ്പോൾ ഈ ശ്രമത്തിന് എതിരെ ഇടപ്പെട്ടിരിക്കുന്നു. തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് കണ്ട ഒരു പ്രകാശ നാളം പോലെയുള്ള ഒരു വിധിയാണിത്. സംബലിൽ സർവേയുടെ പേരിൽ 5 പേരെ വെടിവെച്ചു കൊന്നു. സർവ്വേ ഉദ്യോഗസ്ഥരുടെ കൂടെ പോയവരും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പോയത്. ഇന്ത്യൻ ഭരണ ഘടനയിലെ ഉൾകൊള്ളാൽ സിദ്ധാത്തിൽ ചേർത്തു പിടിക്കേണ്ടതും എന്നാൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ടവരുമാണ് ഭിന്നശേഷിക്കാർ അവരെ ചേർത്തു പിടിക്കണം. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
india
കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍
അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

