kerala
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ഉരുള്‍പൊട്ടിയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റിയും.
ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഉരുൾപൊട്ടിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു.
kerala
പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്.

പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്. അടുത്ത ദിവസം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഒരു ഡോസ് ഇഞ്ചക്ഷന്‍ കൂടി നല്‍കി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുക. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളടത് 91 പേരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്.
അതേസമയം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കര്‍ശന സുരക്ഷ തുടരുകയാണ്. കണ്ടൈന്‍മെന്റ് സോണായ ഇവിടെ പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.
kerala
പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
അനീഷയെയും ഭവിനെയും അഞ്ചുദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി.

തൃശൂര്‍ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക കേസിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. അനീഷയെയും ഭവിനെയും അഞ്ചുദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. അതേസമയം പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരും എന്നാണ് നിഗമനം.
ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിനുമാണ്. ഭവിന്‍ കുഞ്ഞിന്റെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അനീഷ ഭാവിയില്‍ തന്നെ ഒഴിവാക്കിയാല്‍ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്താമെന്നായിരുന്നു ഭവിന്‍ കരുതിയിരുന്നത്. ഫോണ്‍ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
2021 നവംബര്‍ ഒന്നിനാണ് ആദ്യ കൊലപാതകം. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തി. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിക്കുകയും പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിക്കുയും ചെയ്തു. തുടര്‍ന്ന് ഭവിന്‍ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
kerala
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തി.

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തി. അതേസമയം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
തിരുവനന്തപുരത്ത് വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തിവീശി.
കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മട്ടന്നൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അങ്കമാലിയില്‍ മന്ത്രി വി.എന്‍ വാസവനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
വയനാട് ഡിഎംഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
-
india2 days ago
യാത്രയ്ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
More3 days ago
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
-
kerala2 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala2 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
-
kerala3 days ago
ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത് വി സി