Connect with us

kerala

ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ല, മൊബൈല്‍ വെളിച്ചത്തില്‍ കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ട് ഡോക്ടര്‍

സംഭവം വൈക്കം താലൂക്ക് ആശുപത്രിയില്‍

Published

on

വീട്ടിനകത്ത് തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്‍ വെളിച്ചത്തില്‍ സ്റ്റിച്ചിട്ടെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകന്‍ ദേവതീര്‍ത്ഥിന്റെ തലയിലാണ് ഡോക്ടര്‍ മൊബൈല്‍ വെളിച്ചത്തില്‍ സ്റ്റിച്ചിട്ടത്.

വീടിനുളളില്‍ തെന്നിവീണ കുട്ടിക്ക് തലയുടെ വലത് ഇഭാഗത്ത് പരിക്കേറ്റിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഡ്രസ് ചെയ്യുന്നതിനായി അത്യഹിത വിഭാഗത്തില്‍ നിന്ന് കുട്ടിയെ ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മുറിയില്‍ ഇരുട്ടായതിനാല്‍ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് ആശുപത്രി ജീവനക്കാര്‍ എത്തി വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ ഒ പി കൗണ്ടറിന് മുമ്പിലിരുത്തി.

രക്തം നിലയ്ക്കാതെ വന്നപ്പോള്‍ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. മുറിയില്‍ ഇരുട്ടാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞപ്പോള്‍ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും പറയു്‌നനു.

ശേഷം മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടേയും വെളിച്ചം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ ജനലിന്റെ അരികിലിരുത്തി മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

 

 

kerala

കോഴിക്കോട് ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്

Published

on

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Continue Reading

kerala

കളമശ്ശേരിയില്‍ നടന്നത് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം; വിഡി സതീശന്‍

കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്നും അത് അവര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

Published

on

കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം ലഹരിയല്ല, എസ്എഫ്‌ഐ ആണെന്ന ഭരണപക്ഷത്തിന്റെ ആക്ഷേപത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളമശ്ശേരി പോളി ടെക്‌നിക് കോളേജില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്നും അത് അവര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോളി ടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലാണ് പരാതി നല്‍കിയത്. അല്ലതെ കോണ്ഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം തന്നെയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും പൂക്കോട് ആത്മഹത്യയാണോ കെട്ടിത്തൂക്കിയതാണോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. യുവജന വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading

kerala

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്

Published

on

വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തം അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജുനൈദ് മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുവഴി പോയ സ്വകാര്യ ബസിലെ ആളുകളാണ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടത്്.

മഞ്ചേരിയില്‍നിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പലരും രംഗത്തുവന്നിരുന്നു. ഇയാള്‍ക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇത് ഒത്തുതീര്‍പ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.

Continue Reading

Trending