kerala
മെഡിക്കല്‍ കോളജ് ജീവനക്കാരെ തിരിച്ചെടുത്ത സംഭവം; നടപടി റദ്ദാക്കും
ത്തരവ് റദ്ദ് ചെയ്യാന്‍ ഡിഎംഇ പ്രിന്‍സിപലിന് നിര്‍ദേശം നല്‍കി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാരെ ജോലിക്ക് തിരിച്ചെടുത്ത നടപടി റദ്ദാക്കും. ഉത്തരവ് റദ്ദ് ചെയ്യാന്‍ ഡിഎംഇ പ്രിന്‍സിപലിന് നിര്‍ദേശം നല്‍കി.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് തൈറോയ്ഡ് ശത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. കഴിഞ്ഞാഴ്ചയാണ് അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവ് പുറത്ത് വന്നത്. ജീവനക്കാര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.
kerala
ദിത്വ ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്; ശ്രീലങ്കയിൽ വലിയ ദുരന്തം
തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു.
തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമാവുകയാണ്. തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. കൊല്ലം പുനലൂരിലാണ് ഈ സമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നും പ്രവചനം. തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് കടക്കും.
അതേസമയം, ശ്രീലങ്കയിൽ ദിത്വ സൃഷ്‌ടിച്ച നാശനഷ്ടം വ്യാപകമാണ്. 153-ലധികം പേർ മരിച്ചു, 171 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലായിക്കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.
കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 44,192 കുടുംബങ്ങളിൽ നിന്ന് 1,48,603 പേർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. 5,024 കുടുംബങ്ങളുടെ ഏകദേശം 14,000 പേർ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.
kerala
ശ്രീലങ്കയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ, കനത്ത ജാഗ്രതാ നിര്‍ദേശം
. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്‌കേരള തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
തമിഴ്നാട്ടില്‍ കനത്ത മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറി, നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കടലോര മേഖലയില്‍ ചുഴലിക്കാറ്റ് 25 കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നും തുടര്‍ന്ന് അത് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ബാധിച്ചത് ശ്രീലങ്കയിലാണ്. ഇവിടെ 159 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും, 150ഓളം പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
20 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളിലേക്കും രക്ഷാസേനകള്‍ക്ക് എത്താനാകാത്ത സാഹചര്യം തുടരുകയാണ്.
ഇന്ത്യന്‍ നാവികസേനയും രക്ഷാ പ്ര?വര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍പല ഇടങ്ങളിലും മഴ തുടരുന്നു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.
ഇന്നത്തെ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല. കടലില്‍ പ്രക്ഷുബ്ധത ഉള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ട്.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

