Connect with us

kerala

റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു

മന്ത്രി ജി.ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്

Published

on

റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. വ്യാപാരികളുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. റേഷന്‍ വ്യാപാരികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച മൂന്നംഗ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇന് മുതല്‍ എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പും ഡിസംബര്‍ മാസത്തെ ശമ്പളം നാളെത്തന്നെ നല്‍കുമെന്നും വ്യാപാരികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുരേഷ് ഗോപി ജയിച്ചത് കള്ളവോട്ടിലൂടെ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്.

Published

on

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തത് കൊണ്ടാണെന്ന് വ്യക്തമാക്കി കൂടുതല്‍ തെളിവുകള്‍. വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്. പൂങ്കുന്നത്തെ ഫ്ളാറ്റില്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്. അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണ്. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ഫ്ളാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് സ്ഥിരീകരിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ളാറ്റില്‍ ക്രമക്കേടിലൂടെ ചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

Continue Reading

kerala

എംഎസ്‌സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Published

on

എംഎസ്സി ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എംഎസ്സി എല്‍സ ത്രീ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ബോട്ടുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് എംഎസ്സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുമ്പോള്‍ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തട്ടി വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനി മുന്‍പും എംഎസ്സിയുടെ രണ്ട് കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതില്‍ ഒരു കപ്പല്‍ നഷ്ടപരിഹാരം കെട്ടിവച്ചതിന് ശേഷം കമ്പനി തിരിച്ച് കൊണ്ടുപോയിരുന്നു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ ചരക്ക് കപ്പല്‍ അപകടത്തില്‍പെട്ടത്. അടുത്തദിവസം കപ്പല്‍ പൂര്‍ണമായും മുങ്ങി. മുഴുവന്‍ ജീവനക്കാരെയും രക്ഷപെടുത്തിയിരുന്നു.

Continue Reading

india

ബന്ദിപ്പൂില്‍ സെല്‍ഫിക്കിടെ കാട്ടാന ആക്രമണം; യുവാവിന് 25,000 രൂപ പിഴയിട്ട് വനംവകുപ്പ്

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില്‍ യുവാവിന് 25,000 രൂപ പിഴ ചുമത്തി.

Published

on

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില്‍ യുവാവിന് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനാണ് ഈ നടപടി. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് നില്‍ക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീല്‍സ് എടുക്കാനായി ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു.

എന്നാല്‍ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.

തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കര്‍ണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

Continue Reading

Trending