വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ്സുടമകള്‍. ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന, ചെലവിന് ആനുപാതികമായി ബസ്ചാര്‍ജ് വര്‍ധന, ടാക്‌സ് ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല എന്നും നേതാക്കള്‍ പറയുന്നു.