യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ഇന്നു രാവിലെയോടെയാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയ ക്കും പ്രദേശവാസിയായ നന്ദുവിനുമാണ് ആണ് പൊള്ളലേറ്റത്. യുവതിയുടെ മേല്‍ പെട്രോളൊഴിച്ച് യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു.

ഇരുവരും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. . ഇരുവര്‍ക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.എന്നാല്‍ സംഭവത്തിന് പിന്നിലുള്ള പ്രകോപനം വ്യക്തമല്ല