തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ കോവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കിയ ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഞായറാഴ്ച ലോക്ക്ഡൗണിലും രാത്രി കർഫ്യൂവിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് നിയന്ത്രണങ്ങൾ കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നത്.