kerala

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ 29ന് തുറക്കും

By Test User

November 19, 2022

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 29 ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ എലിവേറ്റഡ് ഹൈവേയാണ് 29ന് തുറക്കുന്നത്. ആറ്റിന്‍കുഴി മുതല്‍ കഴക്കൂട്ടം വരെയുള്ള പാലത്തിന് 2.8 കിലോമീറ്ററാണ് നീളം.

ഉദ്ഘാടനത്തിന് നിതിന്‍ ഗഡ്കരിക്ക് പുറമെ കേന്ദ്രമന്ത്രമാരായ വി.കെ സിങ്, വി. മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും. 2018ന് തുടക്കമിട്ട പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവിട്ടത്.