Connect with us

india

രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

രണ്ട് ഇസ്രാഈല്‍ കമ്പനികളില്‍ നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള ‘ദി ഫിനാന്‍ഷ്യല്‍ ടൈംസ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ ഇസ്രാഈലില്‍ നിന്നുള്ള നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഇസ്രാഈല്‍ കമ്പനികളില്‍ നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള ‘ദി ഫിനാന്‍ഷ്യല്‍ ടൈംസ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.ടി മേഖലയിലെ ‘കുപ്രസിദ്ധ’ ഇസ്രാഈലി കമ്പനികളായ കോഗ്‌നൈറ്റ്, സെപ്റ്റിയവര്‍ എന്നിവയുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപാട് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്രാന്തര്‍ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പ്രമുഖ ടെലികോം കമ്പനികളുടെ കേബിള്‍ സംവിധാനം വഴി സര്‍ക്കാര്‍ ഈ കമ്പനികളില്‍ നിന്നു വാങ്ങിയ ശക്തിയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇടപാട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങും മുമ്പേയാണ് പൗരന്മാരുടെ സ്വകാര്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യയുടെ 140 കോടി പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാാജ്യത്ത് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ കേബിള്‍ ശൃംഖലകളില്‍ നിരീക്ഷണ ഉപകരണം സ്ഥാപിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വന്‍കിട ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കും സിംഗപ്പൂരിലെ സിംഗ്‌ടെല്‍ ഗ്രൂപ്പിനും ഇസ്രാഈല്‍ കമ്പനിയായ സെപ്റ്റിയര്‍ തങ്ങളുടെ നിരീക്ഷണ സാങ്കേതിക വിദ്യ വിറ്റതായാണ് റിപ്പോര്‍ട്ട്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ഓരോ വ്യക്തിയും അവരുടെ സ്വകാര്യ മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ വഴി അയച്ച ശബ്ദ, ടെക്സ്റ്റ് സന്ദേശങ്ങളും കമ്പ്യൂട്ടറില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും, ഇമെയില്‍ ഇടപാടുകളും വേര്‍തിരിച്ച് നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് സെപ്റ്റിയര്‍ അവകാശപ്പെടുന്നത്. അതായത് ഓരോ വ്യക്തികളുടേയും ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ അവര്‍ അറിയാതെ സര്‍ക്കാറിന് ചോര്‍ത്താനാവും.

ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന്റെ ഭാഗമായി നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് അസാധാരണ നടപടിയാണെന്ന് സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ഇസ്രാഈലി കമ്പനിയായ കോഗ്‌നൈറ്റും ഇന്ത്യയ്ക്ക് നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നിലധികം രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും നിരീക്ഷിക്കുന്നതിനായി കോഗ്‌നൈറ്റിനെ ഉപയോഗിച്ചിരുന്നതായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃകമ്പനിയായ ‘മെറ്റ’ 2021ല്‍ വെളിപ്പെടുത്തിയിരുന്നു.

പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. ടെലികോം കമ്പനികളുമായി ചേര്‍ന്ന് യുഎസ്എ, യു.കെ എന്നീ രാജ്യങ്ങള്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തിയത് സംബന്ധിച്ച് അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ആഗോള തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇന്ത്യക്കൊപ്പം റുവാണ്ട, യുഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

india

കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു

Published

on

സംസ്‌കൃതത്തെ’മൃതഭാഷ’ എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ഉപമുഖ്യമന്ത്രിഉദയനിധിസ്റ്റാലിന്‍.ചെന്നൈയില്‍ നടന്ന ഒരുപരിപാടിയിരുന്നു
കേന്ദ്രസര്‍ക്കാര്‍സംസ്‌കൃതത്തെപ്രോത്സാഹിപ്പിക്കുന്നതിനെയുംതമിഴ്ഭാഷയെഅവഗണിക്കുന്നതിനെയുംവിമര്‍ശിച്ച്ഉദയനിധിസ്റ്റാലിന്‍സംസാരച്ചത്.

തമിഴ് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, എന്തിനാണ് കുട്ടികളെ ഹിന്ദിയുംസംസ്‌കൃതവുംപഠിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയെപരാമര്‍ശിച്ചുകൊണ്ടദ്ദേഹംചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിന്‍ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു.

 

Continue Reading

india

എസ്ഐആർ ജോലിഭാരം മൂലം ​ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി

Published

on

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം’- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.

Continue Reading

india

ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്‌നാഥ് ഷിന്‍ഡെ

Published

on

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

Continue Reading

Trending