X

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍ ഒടിഞ്ഞ് യാത്രികക്ക് പരിക്ക്: ഉത്തരവാദി ആരെന്ന് ഭര്‍ത്താവ്

ഓടിക്കൊണ്ടിരിക്കവെ ഒല ഇലക്ട്രോണിക് സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍ ഒടിഞ്ഞ് യാത്രികക്ക് പരിക്ക്. റോഡില്‍ വീണ യുവതിക്ക് ഗുരുതര പരിക്കേറ്റതായി ഭര്‍ത്താവ് സംകിത് പര്‍മര്‍ പറഞ്ഞു. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. തന്റെ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.

ഒല ഇ.വി.യില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കവെ സ്‌കൂട്ടറിന്റെ മുന്നിലെ സസ്‌പെന്‍ഷനില്‍ നിന്നു ടയര്‍ ഊരിത്തെറിക്കുകയും ഭാര്യ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണ് മുഖത്ത് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റെന്നുമാണ് യുവാവ് ട്വീറ്റ് ചെയ്തത്. പരുക്കേറ്റ യുവതി തീവ്രപരിചരണവിഭാഗത്തിലാണെന്നും അറിയിച്ചു. ആരാണ് സംഭവത്തിന് ഉത്തരവാദിയെന്നും സംകിത് പര്‍മര്‍ ട്വിറ്ററില്‍ ചോദിക്കുന്നുണ്ട്.

അപകടത്തെ തുടര്‍ന്ന് യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. ഒല എസ്1 പ്രോയുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് നേരത്തേയും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയ സമ്മര്‍ദത്തില്‍പോലും സസ്‌പെന്‍ഷന്‍ ഒടിയുന്നു എന്നതായിരുന്നു പരാതി.

webdesk13: