kerala

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

By webdesk14

June 08, 2023

പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ട്യൂഷന്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍. ചെന്നിത്തല തൃപ്പെരുന്തുറ അര്‍ജുന്‍ നിവാസില്‍ ബിജു (60)വിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ട്യൂഷന്‍ എടുക്കാനെത്തിയ ഒരു വീട്ടില്‍ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ മാസം ആറിനാണ് സംഭവം നടന്നത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.