india

ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

By webdesk14

July 26, 2023

ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരം നിര്‍മ്മിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം കേന്ദ്രത്തിന് നല്‍കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഓര്‍ഡിനന്‍സ്. വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് ബിജെപി നീക്കം.

എന്നാണ് ബില്‍ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും നിയന്ത്രണത്തിനും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ഈ ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.