X
    Categories: gulfNews

കുവൈത്തില്‍ എത്താന്‍ വിലക്ക് ഒരു തടസമല്ല; വേറെ വഴിയുണ്ട്

കുവൈത്ത് സിറ്റി: ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള യാത്ര സംബന്ധിച്ച് ഇതുവരെ തീരുമാനം ആയില്ല. അതേസമയം, ഇവിടങ്ങളില്‍ നിന്നു മറ്റൊരു രാജ്യത്തു 14 ദിവസം തങ്ങിയ ശേഷം കുവൈത്തില്‍ പ്രവേശിക്കാന്‍ സൗകര്യവുമുണ്ട്. മലയാളികള്‍ പലരും ദുബായ് വഴി കുവൈത്തില്‍ എത്തിത്തുടങ്ങിയെങ്കിലും ചിലര്‍ക്ക് ഇപ്പോഴും ഇതില്‍ അവ്യക്തത തുടരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട്ട് നിന്ന് ദുബായ് വഴി കുവൈത്തില്‍ എത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ അസീസ് തിക്കോടി പറയുന്നത് കേള്‍ക്കാം…

നാട്ടില്‍ നിന്ന് പുറപ്പെടും മുമ്പ് ദുബായിലേക്ക് സന്ദര്‍ശക വീസയെടുക്കണം. പാസ്‌പോര്‍ട്ടില്‍ 6 മാസത്തെ കാലാവധിയുണ്ടെങ്കിലേ വീസ ലഭിക്കുകയുള്ളൂ. കുവൈത്തിലെ ഇഖാമ സാധുതയുള്ളതാണെന്നും ഉറപ്പുവരുത്തണം. 2019 സെപ്റ്റംബര്‍ 1ന് ശേഷം കുവൈത്തില്‍ നിന്ന് നാ!ട്ടില്‍ എത്തിയവരായിരിക്കണം. അതിനു മുന്‍പ് വന്നവരാണെങ്കില്‍ കുവൈത്തില്‍ പ്രവേശനം ലഭിക്കില്ല. ദുബായ് സന്ദര്‍ശക വീസ ഏതെങ്കിലും ട്രാവല്‍ എജന്‍സി മുഖേന ലഭ്യമാകും. അതിന് ശേഷം ഐസിഎംആര്‍ അംഗീകാരമുള്ള കേന്ദ്രത്തില്‍നിന്ന് പിസിആര്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് മുക്തമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം വിമാന ടിക്കറ്റെടുത്ത് 96 മണിക്കൂറിനകം ദുബായില്‍ എത്തണം.

ദുബായ് വിമാനത്താവളത്തില്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. 14 ദിവസം ദുബായിലോ, ഷാര്‍ജയിലോ, അജ്മാനിലോ താമസിക്കാം. ഹോട്ടലില്‍ തന്നെ താമസിക്കണം എന്ന് നിര്‍ബന്ധമില്ല. അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. 15ാം ദിവസം ദുബായില്‍നിന്ന് പിസിആര്‍ പരിശോധന നടത്തണം. 12 മണിക്കൂറിനകം പരിശോധാനഫലം ലഭിക്കണം. തുടര്‍ന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റെടുക്കാം. അതിന് സിവില്‍ ഐഡി സാധുതയുള്ളതായിരിക്കണം.

നാട്ടിലായിരിക്കെ ഇഖാമ പുതുക്കിയവരാണെങ്കില്‍ കുവൈത്ത് മൊബൈല്‍ ഐഡി എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇഖാമ വിവരം അതില്‍ കാണിച്ചിരിക്കണം. കുവൈത്തില്‍ എത്തുന്നതിന് മുന്‍പ് മൊബൈലില്‍ ഷ്‌ലോനക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയാല്‍ താമസസ്ഥലത്തെക്കുറിച്ച് വ്യക്തമായ വിവരം എഴുതിനല്‍കണം. ഈ വിവരങ്ങള്‍ കംപ്യൂട്ടറില്‍ റജിസ്റ്റര്‍ ചെയ്ത് ആപ്പുമായി ബന്ധിപ്പിക്കും. മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയെന്നതും തെളിയിക്കണം. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോകാം. താമസസ്ഥലം ഏതുമാകാം, ഹോട്ടല്‍ വേണമെന്നില്ല). താമസസ്ഥലത്ത് എത്തിയാല്‍ സെല്‍ഫി എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്യണം. അതോടെ ആപ്പ് ആക്ടീവ് ആകും. താമസയിടത്ത് 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ദിവസവും രണ്ടോ മൂന്നോ തവണ നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോഴെല്ലാം സെല്‍ഫി എടുത്ത് അയച്ചുകൊടുക്കണം.

 

 

 

 

web desk 1: