Connect with us

kerala

വീടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍: മോഷ്ടിച്ചത് 92 പവന്‍ സ്വര്‍ണാഭരണങ്ങള്‍

ഹിന്ദി, ബംഗ്‌ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

Published

on

രാത്രിയില്‍ ആള്‍താമസമില്ലാത്ത വീടുകളില്‍ നിന്ന് 92 പവന്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവ്വാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫല്‍(37), സഹായി പട്ടാമ്പി സ്വദേശി പൂവത്തിങ്ങല്‍ ബഷീര്‍(43)എന്നിവരാണ് പിടിയിലായത്.അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലും മുതുകുര്‍ശ്ശി എളാടും രാത്രിയില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് 92 പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
ജൂണ്‍ 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ പുതുപറമ്പില്‍ സിബിജോസഫിന്റെ വീട്ടില്‍ വീട്ടുകാര്‍ പുറത്ത് പോയസമയത്ത് രാത്രിയില്‍ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 72 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണം പോയതായി പരാതി ലഭിക്കുന്നത്. മെയ് 28 ന് മുതുകുര്‍ശ്ശി എളാട് കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലും സമാനരീതിയില്‍ മോഷണം നടത്തി 20 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. തുടര്‍ന്ന് പൊലീസ് അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, എന്നിവിടങ്ങളില്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെകുറിച്ച് സൂചന ലഭിച്ചിരുന്നു. പക്ഷേ നാടുമായോ വീടുമായോ ഒരു തരത്തിലും ബന്ധപ്പെടാത്ത പ്രതിയെകുറിച്ച് അന്വേഷണം നടത്തിയതില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുമ്പ് ഡ്രൈവറായി ജോലിചെയ്തിരുന്ന പ്രതിക്ക് ഹിന്ദി, ബംഗ്‌ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെസ്റ്റ് ബംഗാളില്‍ നിന്ന് ട്രയിന്‍ മാര്‍ഗം കേരളത്തിലെത്തി ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത് മനസിലാക്കിയത്. തുടര്‍ന്ന് അന്വേഷണസംഘം സംഘങ്ങളായി തിരിഞ്ഞ് ഒരുമാസത്തോളം ഉത്തരേന്ത്യന്‍ ട്രയിനുകളില്‍ മഫ്തിയില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. പ്രതി കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പട്ടാമ്പി ടൗണില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നെന് പൊലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തതില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആള്‍ത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായതായും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡി.വൈ. എസ്.പി എം.സന്തോഷ്‌കുമാര്‍ അറിയിച്ചു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി. വൈ. എസ.്പി എം സന്തോഷ്‌കുമാര്‍, സി.ഐ പ്രേംജിത്ത്, എസ്.ഐ ഷിജോ സി തങ്കച്ചന്‍, എസ്.സി.പി ഒ മാരായ ഷിജു.പി.എസ്, സല്‍മാന്‍, ഷാലു, ജയന്‍, സോവിഷ്, നിഖില്‍, ഉല്ലാസ് കെ.എസ്, മിഥുന്‍,ഷജീര്‍, സിന്ധു, വൈശാഖ് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

kerala

വ്യവസായ പ്രമുഖന്‍ കൊളക്കാടൻ മൂസഹാജി അന്തരിച്ചു

മയ്യത്ത് നമസ്കാര സമയം ഇന്ന് വൈകു ന്നേരം 4.30 ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ

Published

on

കുന്ദമംഗലം : ചെറുവാടിയിലെ വ്യവസായ പ്രമുഖനും കൊളക്കാടൻ ബസുകളുടെ ഉടമയുമായ കൊളക്കാടൻ മൂസഹാജി (85)മരണപെട്ടു . മയ്യത്ത് നമസ്കാര സമയം ഇന്ന് വൈകുന്നേരം 4.30 ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ. ഭാര്യ: ഇത്തിരുമ്മ അരിക്കാട് (നെടിയിരുപ്പ്‌).
മക്കള്‍ : അബൂബക്കർ, നൗഷാദ്, ലിസിജ, പരേതനായ സക്കീർ ഹുസൈൻ. മരുമക്കൾ: അഷ്റഫ് (നരിക്കുനി), സലീന, ഹുസിന, സബീന.ജെ.ഡിറ്റി ഹസ്സൻ ഹാജിക്കെതിരെയും 1991-ൽ നടന്ന പാലക്കാട് പോലീസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരിച്ച കേസടക്കം നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും നിയമവിദഗനുമായിരുന്നു.

Continue Reading

india

അർജുനെ കണ്ടെത്താന്‍ തീവ്രശ്രമം, ദൗത്യം ഒമ്പതാം നാള്‍; സോണാർ സിഗ്നല്‍ ലഭിച്ച പ്രദേശത്ത് തിരച്ചില്‍

ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും.

Published

on

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഒമ്പതാം ദിവസം. ഗംഗാവാലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ കഴിഞ്ഞ ദിവസം സോണാര്‍ സിഗ്‌നലും ലഭിച്ചിരുന്നു. ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ തിരച്ചിലിന് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാകും പ്രധാനമായും ഇന്ന് തിരച്ചില്‍ നടത്തുക. ഇന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് സൈന്യം പരിശോധന തുടരും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കര്‍ണാടക അങ്കോല-ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അര്‍ജുനെ കണ്ടെത്താനായി ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. ഗംഗാവാലി പുഴ നിറഞ്ഞൊഴുകിയതും പ്രതിസന്ധി സൃഷ്ടിച്ചു. ജീവന്‍ പണയപ്പെടുത്തിയുള്ള രക്ഷാദൗത്യമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുരോഗമിക്കുന്നത്.

Continue Reading

india

അങ്കോല മണ്ണിടിച്ചിൽ: അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്

Published

on

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ കൂടുതൽ ആധുനിക യന്ത്രങ്ങൾ ഉപയോ​ഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് കർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

Continue Reading

Trending