ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് കീര്‍ത്തിയെ(35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണാണ് കീര്‍ത്തി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. മൂന്നു വര്‍ഷം മുന്‍പായിരുന്നു കീര്‍ത്തിയുടെ വിവാഹം. ഒരു കുട്ടിയുണ്ട്.

കീര്‍ത്തിയുടെ അമ്മ അന്നപൂര്‍ണ തെലുങ്കിലെ പ്രശസ്ത നടിയാണ്. 100 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.