തേനി: തമിഴ്‌നാട്ടിലെ തേനിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപടകത്തില്‍പ്പെട്ട് നാല് മരണം. കോഴിക്കോട് അഴിഞ്ഞിലം സ്വദേശി കളത്തില്‍തൊടി റഷീദും (42) കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

റഷീദ്, ഭാര്യ റസീന, മക്കള്‍ ലാമിയ, ബാസിത് എന്നിവരാണ് മരിച്ചത്. ഇവരുടെ ചെറിയ മകനായ ഫാഇസ് ഗുരുതരാവസ്ഥയിലാണ്.

ചെന്നൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറാണ് റഷീദ്. തിങ്കളാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. മൃതദേഹങ്ങള്‍ തേനി ആസ്പത്രിയില്‍.