X
    Categories: indiaNews

നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല-സിദ്ധരാമയ്യ

നബിദിന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവില്‍ ശിവമോഗയില്‍ നബിദിന ഘോഷയാത്രക്ക് നേരെ കഴിഞ്ഞദിവസം കല്ലേറുണ്ടായിരുന്നു. പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. ലാത്തിപ്രയോഗത്തിലൂടെയാണ് പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചത്.സ്ഥലത്ത് പിന്നാലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

webdesk11: