യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. േ

നേരത്തെ നേമം സ്വദേശിയായ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതോട് പിടിയിലായവരുടെ എണ്ണം നാലായി. പിടിയിലായവരടക്കം എട്ട് പ്രതികള്‍ക്കെതിരെ നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമര്‍, ഇബ്രാഹീം, രഞ്ജിത്ത് എന്നീ അഞ്ച് പ്രതികള്‍കൂടി ഇനി പിടിയിലാകാനുണ്ട്.