തൃശൂര്‍: തൃശൂരില്‍ പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പഞ്ചര്‍ ഒട്ടിച്ച് നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം പൊലീസ് പിടിയിലായി. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. തോക്ക് കണ്ടെടുത്തിട്ടുണ്ട്.