kerala

വയനാട്ടില്‍ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തി

By webdesk12

February 01, 2023

കടുവയുടെ ജഡം കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയിലായിരുന്നു കടുവയുടെ ജഡം കണ്ടെത്തിയത്.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനെറി സര്‍ജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. എന്തുകാരണത്താലാണ് കടുവ ചത്തതെന്ന് ഇതിനുശേഷമെ പറയാനാകു. വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കടുവയാണിതെന്ന് സംശയമുണ്ട്.