News
ഇന്നാണ് ആ കളി; സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളവും ബംഗാളും
ഗ്രൂപ്പ് എ.യിലെ കരുത്തരുടെ പോരാട്ടം ഇന്ന് രാത്രി എട്ടിന് പയ്യനാട്ട്. ആതിഥേയരായ കേരളവും മുന്‍ ചാമ്പ്യന്മാരായ ബംഗാളും കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൂപ്പ്ഘട്ടത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും ഇതെന്ന് ഉറപ്പ്. ആദ്യ മത്സരത്തില്‍ നേടിയ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ബംഗാള്‍ ആദ്യ മത്സരത്തില്‍ പഞ്ചാബിനേയും കേരളം രാജസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ബംഗാളിന് ഒരു ഗോള്‍ വിജയമായിരുന്നെങ്കില്‍ കേരളം ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. മുന്‍ ചാമ്പ്യന്മാരായ ബംഗാള്‍ കേരളത്തിന് മികച്ച എതിരാളികള്‍ തന്നെയാകും. കരുത്തരുടെ ഗ്രൂപ്പില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം വിജയവും നേടി സെമിസാധ്യത വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാകും കേരളം ഇറങ്ങുക. തോല്‍ക്കാതിരിക്കാനാകും ബംഗാളിന്റെ ശ്രമം.
ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച രണ്ടു ടീമുകളാണ് സെമിയിലേക്ക് പ്രവേശിക്കുക എന്നതിനാല്‍ ഗ്രൂപ്പ് എ.യില്‍ ഓരോ കളികളും നിര്‍ണ്ണായകമാണ്. നല്ലൊരു മത്സരം തന്നെയാകും ഇന്ന് കാണികളെ കാത്തിരിക്കുന്നത്. ആദ്യ ദിവസം കണ്ടതിനേക്കാള്‍ ഗ്യാലറി ആവേശത്തിലാവാനാണ് സാധ്യത. ഇന്നത്തെ ആദ്യ മത്സരത്തില്‍ കോട്ടപ്പടിയില്‍ വൈകുന്നേരം നാലിന് രാജസ്ഥാന് മേഘാലയെ നേരിടും. കന്നിയങ്കത്തില്‍ കേരളത്തോട് തോറ്റ രാജസ്ഥാന് ജയം അനിവാര്യമാണ്. മേഘാലയക്ക് ടൂര്‍ണ്ണമെന്റിലെ ആദ്യമത്സരമാണ്.
kerala
ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. തായ്-ഇന്ത്യന്‍ താരം പ്രവീണര്‍ സിങ്ങിനെ ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ മണിക വിശ്വകര്‍മ ടോപ്പ് 12 റൗണ്ടില്‍ നിന്ന് പുറത്തായി. ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളും ഉള്‍പ്പെട്ടിട്ടുണ്ട്.
2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്സിക്കോയ്ക്ക് വീണ്ടും ഈ നേട്ടം. മെക്സിക്കോയിലെ ടബാസ്കോയാണ് ഫാത്തിമ ബോഷിന്റെ പ്രദേശം. ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്.
ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബോഷ് ഇറ്റലിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. ചെറിയ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് എന്ത് ചെയ്യുമെന്നായിരുന്നു ഫാത്തിമ ബോഷിനോട് അവസാന റൗണ്ടില്‍ ചോദിച്ച ചോദ്യം. ‘ഒരു വിശ്വസുന്ദരിയെന്ന നിലയില്‍ നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ പറയും. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കണം, നിങ്ങളുടെ സ്വപ്നവും മനസും പ്രധാനമാണ്. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കാന്‍ ആരെയും അനുവദിക്കരുത്, എല്ലാത്തിനേക്കാളും മൂല്യമുള്ളത് നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ്’, എന്നായിരുന്നു ഫാത്തിമ ബോഷിന്റെ ഉത്തരം.
തായ്ലന്ഡില് വെച്ച് മിസ് മെക്സിക്കോയെ ശകാരിച്ചു
ഈ മാസമാദ്യം മിസ് യൂണിവേഴ്സ് 2025 മത്സരത്തില്‍ അതിന്റെ തായ്ലന്ഡ് ഡയറക്ടര്‍ നവത് ഇറ്റ്സരഗ്രിസില് മിസ് മെക്സിക്കോ ഫാത്തിമ ബോഷിനോട് ഒരു പ്രീ-പേജന്റ് പരിപാടിയില്‍ ആക്രോശിച്ചപ്പോള്‍ അത് പൊട്ടിത്തെറിച്ചു.
നവംബര്‍ 4 ന് മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍, ബാങ്കോക്കില്‍ നടന്ന 74-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിന്റെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റ്സരഗ്രിസില്, സൗന്ദര്യമത്സരത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ബോഷിനോട് പറഞ്ഞു.
മിസ്സ് യൂണിവേഴ്സ് തായ്ലന്‍ഡിന്റെ ഫേസ്ബുക്ക് ലൈവ് സ്ട്രീമില്‍ പകര്‍ത്തിയ ഏറ്റുമുട്ടലില്‍, ഇറ്റ്സരഗ്രിസില് ബോഷുമായി വഴക്കിടുന്നതും മിസ് മെക്സിക്കോ ടീമിനെ വിമര്‍ശിക്കുന്നതും കണ്ടു.
ചൂടേറിയ കൈമാറ്റത്തിന്റെ വൈറലായ വീഡിയോകളില്‍, മിസ് മെക്സിക്കോയെ നീക്കം ചെയ്യാന്‍ ഇറ്റ്സരഗ്രിസില് സുരക്ഷ ആവശ്യപ്പെട്ടതിന് ശേഷം ബോഷും മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇവന്റില്‍ നിന്ന് പുറത്തുപോകുന്നത് കാണാന്‍ കഴിഞ്ഞു.
ചിലര്‍ ഇറ്റ്സരഗ്രിസിലിനോട് ആക്രോശിക്കുന്നത് കേള്‍ക്കാം, സംവിധായകന് അവരോട് പറഞ്ഞു, ‘ആര്‍ക്കെങ്കിലും മത്സരം തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇരിക്കൂ.’
സൗന്ദര്യമത്സരം തുടര്‍ച്ചയായി തിരിച്ചടി നേരിട്ടപ്പോള്‍, മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് അതിന്റെ തായ്ലന്ഡ് ഡയറക്ടറുടെ പെരുമാറ്റം ‘ക്ഷുദ്രകരമായ’ പെരുമാറ്റത്തെ അപലപിച്ചു.
മത്സരത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര എക്സിക്യൂട്ടീവുകളുടെ ഒരു പ്രതിനിധി സംഘത്തെയും അയച്ചു.
വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മിസ് യൂണിവേഴ്സ് പ്രസിഡന്റ് റൗള്‍ റോച്ച, 74-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഭാവി പരിപാടികളില്‍ ഇറ്റ്സരഗ്രിസിലിന്റെ പങ്കാളിത്തം നിയന്ത്രിച്ചു, ‘സ്ത്രീകളുടെ ബഹുമാനത്തിന്റെയും അന്തസ്സിന്റെയും മൂല്യങ്ങള്‍ ലംഘിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന്’ പറഞ്ഞു.
ഏറ്റുമുട്ടലിന് ഒരു ദിവസത്തിനുശേഷം, കണ്ണീരോടെയുള്ള പത്രസമ്മേളനത്തില്‍ ഇറ്റ്സരഗ്രിസില് ക്ഷമാപണം നടത്തി.
‘ഈ പ്രശ്നം എന്നെ ഈ നിലയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ ക്ഷമ ചോദിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു മനുഷ്യനാണ്, അങ്ങനെയൊന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.’
kerala
പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം
കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
കണ്ടെയ്നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന് രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര് ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala16 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

