Connect with us

News

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശം

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം.

Published

on

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. കന്നി കിരീടം ലക്ഷ്യമിടുന്ന ഗോള്‍ഡന്‍ ത്രെഡ്‌സിന്, കഴിഞ്ഞ തവണ ഗോകുലത്തോട് ഫൈനലില്‍ തോറ്റ കെ.എസ്.ഇ.ബിയാണ് എതിരാളികള്‍. വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയെന്ന റെക്കോഡുമായെത്തിയ സാറ്റ് തിരൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് ലീഗ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ചത്. കെ.എസ്.ഇ.ബി, ലീഗില്‍ അപരാജിതരായി കുതിച്ച ബാസ്‌കോ ഒതുക്കുങ്ങലിനെ 2-1ന് മറികടന്നാണ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഇറങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കായിരുന്നു ജയം. മാര്‍ച്ച് 13ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ത്രെഡ്‌സിന്റെ തോല്‍വി. കലാശക്കളിക്ക് ഇറങ്ങുമ്പോള്‍ ആ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ലക്ഷ്യവും ത്രെഡ്‌സിനുണ്ട്. മധ്യനിരയില്‍ കളിമെനയുന്ന ഒത്തറേസിയാണ് ത്രെഡ്‌സിന്റെ കുന്തമുന. 11 ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള ഘാന സ്‌ട്രൈക്കര്‍ ഇസ്ഹാഖ് നുഹു സെയ്ദുവും ടീമിന്റെ കരുത്താണ്.

കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍മാരായിരുന്നു ത്രെഡ്‌സ്. 2017ലെ കെ.പി.എല്‍ ചാമ്പ്യന്‍മാരായ കെ.എസ്.ഇ.ബി സീസണിലുടനീളം ഫുള്‍ ചാര്‍ജിലാണ്. ഇന്ന് കിരീടം ചൂടാനായാല്‍ കഴിഞ്ഞ ഫൈനലില്‍ ഗോകുലത്തിനെതിരായ തോല്‍വി കൂടി ബോര്‍ഡ് ടീമിന് മറക്കാം. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ത്രെഡ്‌സിന്റെ നുഹുവിനൊപ്പമുള്ള എം.വിഘ്‌നേഷ്, ഇതുവരെ ആറ് ഗോളുകള്‍ കണ്ടെത്തിയ നിജോ ഗില്‍ബെര്‍ട്ട് എന്നിവരാണ് ടീമിന്റെ ആക്രമണം നയിക്കുന്നത്. ഇന്ന് ജയിച്ചാല്‍ എസ്.ബി.ഐയുടെയും ഗോകുലത്തിന്റെയും രണ്ട് കെ.പി.എല്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനും കെ.എസ്.ഇ.ബിക്ക് കഴിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സഞ്ചാര്‍ സാഥി; മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്.

Published

on

മൊബൈല്‍ നിര്‍മ്മാതാക്കള്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യൂടേണടിച്ചത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ഫോണ്‍ നിര്‍മാതാക്കള്‍ ഉത്തരവിനെതിരെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.

അതേസമയം സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

ആപ്പിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഉത്തരവ് ഇറക്കിയിരുന്നത്.

Continue Reading

kerala

ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു.

Published

on

കോഴിക്കോട്. എണ്‍പത്തി നാലിലെ കരുണാകരന്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദര്‍ കുട്ടി നഹാ സാഹിബ് ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുണ്ടായിരുന്ന പഠന സ്‌കോളര്‍ഷിപ്പ് സര്‍വ്വ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കി ഉത്തവിറക്കിയത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതല്‍ പരിഷകരണങ്ങള്‍ അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്‌കരണ ഉത്തരവിലൂടെ മെഡിക്കല്‍ എഞ്ചിനീയര്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്കും എസ്സ്.ഇ ആനുകൂല്യങ്ങള്‍ നല്‍കി. എന്‍ട്രന്‍സ് എക്‌സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നല്‍കി. എന്നാല്‍ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്‌കോളര്‍ഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ ഫീസ് കൊടുക്കാന്‍ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്‌ക്കോളര്‍ഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യര്‍ത്ഥിച്ചു.

Continue Reading

india

ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി സഹോദരനെ കൊലപ്പെടുത്തി; അനിയനും കൂട്ടാളികളും അറസ്റ്റില്‍

തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്.

Published

on

ഹൈദരാബാദ്: നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അനിയനും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്. വെങ്കിടേഷ് എന്നയാളെയാണ് സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരനായ മാമിദി നരേഷ് (30) ആണ് പ്രധാന പ്രതി. കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് രണ്ട് ടിപ്പര്‍ വാങ്ങി വാടകയ്ക്ക് നല്‍കി തുടങ്ങി ബിസിനസില്‍ വന്‍നഷ്ടം വന്നതോടെ നരേഷ് കടബാധ്യതയില്‍ പെട്ടിരുന്നു. ഈ നഷ്ടം നികത്താനാണ് സഹോദരനെ ഇല്ലാതാക്കാനുള്ള ദാരുണ പദ്ധതി ആസൂത്രണം ചെയ്തത്.

പദ്ധതിപ്രകാരം വെങ്കിടേഷ് എന്ന സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി. വാഹനം കേടായെന്ന വ്യാജേന ലോറിക്കടിയില്‍ കിടത്തിയും ടിപ്പര്‍ കയറ്റിച്ചിറക്കിയും വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെങ്കിടേഷ് മരിച്ചു.

കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നു. മൂന്ന് പേരെയും പൊലീസ് റിമാന്‍ഡില്‍ എടുത്തിട്ടുണ്ട്.

 

 

 

Continue Reading

Trending