Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്; 1572 സമ്പര്‍ക്കം

Published

on

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്റ്റ് 10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47), ആഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 285 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 144 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം 123 ജില്ലയിലെ പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 122 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 90 പേര്‍ക്കും, കോട്ടയം ജില്ലയിലെ 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 61 പേര്‍ക്കും, കൊല്ലം ജില്ലയിലെ 45 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിലെ 270 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 170 പേരുടേയും, മലപ്പുറം ജില്ലയിലെ 130 പേരുടേയും, ആലപ്പുഴ ജില്ലയിലെ 110 പേരുടേയും, കൊല്ലം ജില്ലയിലെ 89 പേരുടേയും, കോഴിക്കോട് ജില്ലയിലെ 76 പേരുടേയും, എറണാകുളം ജില്ലയിലെ 63 പേരുടേയും, പാലക്കാട് ജില്ലയിലെ 53 പേരുടേയും, കോട്ടയം ജില്ലയിലെ 46 പേരുടേയും, തൃശൂര്‍ ജില്ലയിലെ 42 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 32 പേരുടേയും, കണ്ണൂര്‍ ജില്ലയിലെ 22 പേരുടേയും, ഇടുക്കി ജില്ലയിലെ 15 പേരുടേയും, വയനാട് ജില്ലയിലെ 13 പേരുടേയും, ഇതോടെ 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീട്ടുമുറ്റത്ത് കിടന്ന എസി നാടോടി സ്ത്രീകള്‍ മോഷ്ടിച്ചു;ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു.

Published

on

കാസര്‍കോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എയര്‍ കണ്ടീഷണര്‍ നാടോടി വനിതകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ പൊലീസ് വേഗത്തിലുള്ള ഇടപെടലിലൂടെ പ്രതികളെ കണ്ടെത്തി. ദുബായില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സംഭവം.

വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്ത് മൂന്നു നാടോടി സ്ത്രീകള്‍ വീട്ടിലെത്തുകയും ആര്‍ക്കും വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പരിസരം പരിശോധിച്ച് നിലത്ത് കണ്ട എസി എടുത്ത് കടന്നുകളയുന്നത്. പുതിയ സ്പ്ലിറ്റ് എസി സ്ഥാപിച്ചതിനെ തുടര്‍ന്ന് പഴയത് വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്നു.

ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ടിലെ പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മോഷണം നടത്തിയ സ്ത്രീകളെയും വിറ്റ എസിയും പൊലീസ് ചേര്‍ന്ന് കണ്ടെത്തി.

 

Continue Reading

kerala

ദിത്വ ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്; ശ്രീലങ്കയിൽ വലിയ ദുരന്തം

തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു.

Published

on

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമാവുകയാണ്. തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. കൊല്ലം പുനലൂരിലാണ് ഈ സമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നും പ്രവചനം. തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് കടക്കും.

അതേസമയം, ശ്രീലങ്കയിൽ ദിത്വ സൃഷ്‌ടിച്ച നാശനഷ്ടം വ്യാപകമാണ്. 153-ലധികം പേർ മരിച്ചു, 171 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലായിക്കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.

കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 44,192 കുടുംബങ്ങളിൽ നിന്ന് 1,48,603 പേർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. 5,024 കുടുംബങ്ങളുടെ ഏകദേശം 14,000 പേർ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.

Continue Reading

kerala

ശ്രീലങ്കയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ, കനത്ത ജാഗ്രതാ നിര്‍ദേശം

. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.

Published

on

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്‌കേരള തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.

തമിഴ്നാട്ടില്‍ കനത്ത മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറി, നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

കടലോര മേഖലയില്‍ ചുഴലിക്കാറ്റ് 25 കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നും തുടര്‍ന്ന് അത് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ബാധിച്ചത് ശ്രീലങ്കയിലാണ്. ഇവിടെ 159 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും, 150ഓളം പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
20 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളിലേക്കും രക്ഷാസേനകള്‍ക്ക് എത്താനാകാത്ത സാഹചര്യം തുടരുകയാണ്.
ഇന്ത്യന്‍ നാവികസേനയും രക്ഷാ പ്ര?വര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍പല ഇടങ്ങളിലും മഴ തുടരുന്നു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.

ഇന്നത്തെ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല. കടലില്‍ പ്രക്ഷുബ്ധത ഉള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

Trending