കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. രണ്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 240 രൂപ കുറഞ്ഞ് 23480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2935 രൂപയായി.

കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില 23600 രൂപയാണ്. പിന്നീട് 24520 രൂപയായി ഉയര്‍ന്ന വില 24,400 രൂപയായി താഴ്ന്നു. ഈ മാസം തുടക്കം 23720രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. ആഗോളതലത്തില്‍ ഓഹരിവിപണി ശക്തിപ്പെടുന്നതാണ് സ്വര്‍ണ്ണവില താഴാന്‍ മുഖ്യ കാരണം. നിക്ഷേപകര്‍ ഓഹരിവിപണിയിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണ്ണവിപണി താഴാന്‍ കാരണം.