ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരോന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവനുമായി മുന്‍ ബിജെപി നേതാവും എഴുത്തുകാരനുമായ അരുണ്‍ ഷോരി. മോദിയേക്കാള്‍ ദുര്‍ബലനും അരക്ഷിതനുമായ പ്രധാനമന്ത്രി ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടില്ലെന്ന് അരുണ്‍ ഷോരി പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വിവരസാങ്കേതിക വിദ്യയുടെ കാലഘട്ടമാണിത്്. അതിനാല്‍ തന്നെ കുപ്രചരണങ്ങളും വളച്ചൊടിക്കലും എളുപ്പം വെളിച്ചത്ത് വരുമെന്നും അരുണ്‍ ഷോരി പറഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി താന്‍ രാഷ്ട്രീയ നിരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള ഇത്രയധികം യാഥാര്‍ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഇതുവരെ താന്‍ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും ഷോരി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ഇന്ന് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ ദുര്‍ബലമായൊരു പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഉണ്ടായിട്ടില്ല’, ഷോറി മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.
Be the first to write a comment.