Connect with us

crime

ടൂർ പാക്കേജ് തട്ടിപ്പ്, പണം നഷ്ടമായവരിൽ മലയാളികളും

എഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്.

Published

on

യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ടൂർ പാക്കേജ് നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്. തട്ടിപ്പിൽ അകപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം പേർ ആണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ആണ് കമ്പനി ആളുകളിൽ നിന്നും പണം സ്വന്തമാക്കിയത്.

യുഎഇയിലെ കരാമയിലെ അൽ റെയാമി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വേൾഡ് ടൂർ പാക്കേഡ് കാണിച്ചാണ് ചിലരിൽ നിന്നും പണം തട്ടിയിരിക്കുന്നത്. എട്ടംഗ കുടുംബത്തിന് യു.എസ് സന്ദർശനത്തിന് അനുമതി ലഭിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കുടുംബത്തിൽ നിന്നും ഇവർ പണം തട്ടിയിരിക്കുന്നത്. ദുബായ് ക്രീക്കിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ വിജയിച്ചുവെന്നും സമ്മാനമായ ടൂർ പോകാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മറ്റു ചിലരെ പറ്റിച്ചിരിക്കുന്നത്.

ഇവരിൽ നിന്നെല്ലാം വലിയ തുക ട്രാവൽ ഏജൻസിക്കാൻ കെ ൈക്കലാക്കി. നൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയിൽ ചിലർക്ക് ചില സംശയങ്ങൾ തോന്നി അപ്പോഴാണ് പലരും കമ്പനിയെ കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴാണ് സ്ഥാപനം അടച്ചു പൂട്ടിയ വിവരം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.

യുഎസ് മാത്രമല്ല, സിംഗപ്പൂർ, ഓസ്ട്രേലിയ, മനേഷ്യ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി ടൂർ പാക്കേജ് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം കെ ൈപറ്റിയിരിക്കുന്നത്. 40,000 ദിർഹം മുതൽ 9,000 ദിർഹം വരെ പണം നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. ഉംറക്ക് പോകാൻ വേണ്ടി പണം നൽകിയവരും ഇതിൽ ഉൾപ്പെടും. ഉംറക്കായി 7000 ദിർഹം ആണ് പലരിൽ നിന്നും വാങ്ങിയിരിക്കുന്നത്. ജനുവരി 12 മുതൽ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണെന്നും, ബന്ധപ്പെട്ടവരെ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നുന്നെല്ലെന്നും ആണ് പരാതി ഉയരുന്നത്.

നിയമപരമായി പരാതി നൽകി നീങ്ങണം എന്ന് പണം നഷ്ടപ്പെട്ടവർ ചിന്തിക്കുന്നുണ്ട്. എന്നാൽ അതിനും വലിയ തുക ചെലവ് വരുമെന്നതിനാൽ ആരും മുന്നോട്ടു വരുന്നില്ല. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ട്രേഡ് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ 11ന് ഈ കമ്പനിയുടെ ലെൻസ് കാലാവധി കഴിഞ്ഞതായി കാണുന്നു.

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending