X

കെ.സുരേന്ദ്രനോട് നീതികേട്; ഐപിഎസുകാര്‍ അടിമവേലക്കാരായി: ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയാണു സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്.

‘സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണ്. അറസ്റ്റ് ചെയ്തു കൊണ്ടുനടക്കുന്നതു മനുഷ്യാവകാശ ലംഘനമാണ്. സുരേന്ദ്രന്റെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കണം. ഹൈക്കോടതിയെയും സമീപിക്കണം. കൂടുതല്‍ കേസുകളുണ്ടെങ്കില്‍ ഒരുമിച്ചാണു കോടതികളില്‍ ഹാജരാക്കേണ്ടത്’ സെന്‍കുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാര്‍ കൂട്ടുനിന്നു: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കൊച്ചി ന്മ മുന്‍ !!!ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ…ശബരിമല: നിയമ നിര്‍മാണം വേണമെന്ന് അമിത്ഷായോടു സെന്‍കുമാര്‍ തിരുവനന്തപുരംന്മ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും.
ഐപിഎസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ ഉദ്യോഗസ്ഥനു ശിക്ഷ ലഭിക്കാവുന്നതാണ്’– സെന്‍കുമാര്‍ തുറന്നടിച്ചു.

ശബരിമല ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2014 കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി.

സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഹര്‍ജി കൊച്ചിന്മ കേരള അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണല്‍. സുരേന്ദ്രന്‍ ജയിലില്‍ തുടരും; ചിത്തിര ആട്ടത്തിരുന്നാള്‍ സംഘര്‍ഷത്തിനും ജാമ്യമില്ല പത്തനംതിട്ടന്മ ശബരിമല ചിത്തിര ആട്ടത്തിരുന്നാളിനു.
സുരേന്ദ്രനെ പി.എസ്.ശ്രീധരന്‍ പിള്ളയും വി.മുരളീധരനും സന്ദര്‍ശിച്ചു. മണ്ഡലകാലം കഴിയും വരെ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്നു സുരേന്ദ്രന്‍ പ്രതികരിച്ചു.

chandrika: