Connect with us

News

ട്രാഫിക് നിയമം; കേന്ദ്രത്തിന് പണി കൊടുക്കാനൊരുങ്ങി കൂടുതല്‍ ബി.ജെ.പി സംസ്ഥാനങ്ങള്‍

Published

on


ന്യൂഡല്‍ഹി: പുതിയ ട്രാഫിക് നിയമ വ്യവസ്ഥയിലെ ഭീമമായ പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ രംഗത്ത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെടുന്നു. അതേസമയം, കര്‍ണ്ണാടക സര്‍ക്കാര്‍ ഉയര്‍ന്ന പിഴ തുകയില്‍ ഇളവ് നല്‍കി. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ കുറച്ചിരുന്നു.

ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയില്‍ ഇളവ് വരുത്തുന്നത് പരിശോധിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കി. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പൊതുവികാരം കണക്കിലെടുത്ത് നാല് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവധിയും വ്യക്തമാക്കി. നിയമ ഭേദഗതി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സര്‍ക്കാരുകള്‍ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാത്ത നിയമം കേരളത്തില്‍ തിടുക്കത്തില്‍ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ല. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

india

ദേശീയ ഗാനത്തോടൊപ്പം നൃത്തം ചെയ്ത മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്‍ മൂന്ന് യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

Published

on

ലഖ്നോ: ഉത്തര്‍പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്‍ മൂന്ന് യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തില്‍ വിഡിയോയിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അദ്നാന്‍, റൂഹല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍, കറുത്ത ജാക്കറ്റ് ധരിച്ച യുവാവ് സല്യൂട്ട് അര്‍പ്പിക്കുന്നതും തുടര്‍ന്ന് നൃത്തം ചെയ്യുന്നതും ഇത് കണ്ട് സുഹൃത്തുക്കള്‍ ചിരിക്കുന്നതും കാണാം.

Continue Reading

india

സനാതന്‍ ധര്‍മ്മം ഇന്ത്യയുടെ ദേശീയ മതമെന്ന് യോഗി ആദിത്യനാഥ്

രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

സനാതന്‍ ധര്‍മ്മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അയോധ്യയിലെ രാമക്ഷേത്രം പോലെ അശുദ്ധമാക്കപ്പെട്ട മറ്റ് ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്ന് യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

” രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തിരുന്നു. ഏതെങ്കിലും കാലഘട്ടത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണം”- യോഗി പറഞ്ഞു.1400 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലകണ്ഠന്റെ ക്ഷേത്രം പുനഃസ്ഥാപിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം, കര്‍മ്മം, ഭക്തി, ശക്തി എന്നിവയുടെ ഏകോപനത്തിന്റെ കേന്ദ്രബിന്ദുവാണ് രാജസ്ഥാന്‍. മതത്തിന്റെ യഥാര്‍ഥ രഹസ്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ രാജസ്ഥാനിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; സുരക്ഷാ വീഴ്ചയുണ്ടായില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ്

ന്യുഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും പുനരാരംഭിച്ചു.അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്

Published

on

ന്യുഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും പുനരാരംഭിച്ചു.അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്നലെ യാത്ര നിര്‍ത്തിവച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കില്‍ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അതിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന കോണ്‍ഗ്രസിന്റെ ആരോപണം ജമ്മു കശ്മീര്‍ പൊലീസ് നിഷേധിച്ചു. “ഒരു കിലോമീറ്റര്‍ പിന്നിട്ട ശേഷം യാത്ര നിര്‍ത്തിവെക്കാന്‍ തീരുമാനമെടുക്കുന്നതിന് മുമ്ബ് പൊലീസുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഒരു കിലോമീറ്ററോളം യാത്ര സമാധാനപരമായാണ് നീങ്ങിയത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ല. പഴുതടച്ച സുരഷയാണ് യാത്രക്ക് വേണ്ടി ഒരുക്കിയത്”- ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു.

Continue Reading

Trending