kerala
താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും
നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം…
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. ചുരത്തിലെ 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക.
എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.
kerala
സ്വര്ണമോഷണത്തില് ബന്ധു പിടിയില്‍; പണയംവെച്ച സ്വര്‍ണം വില കൂടിയതോടെ വിറ്റഴിച്ചു
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരന് ഹൗസിലെ പി.സി. ഷനൂപി (42) നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ വിജേഷ് നേതൃത്വം നല്കിയ പോലീസ് സംഘം പിടികൂടിയത്. ഓഗസ്റ്റില്‍ പാപ്പിനിശ്ശേരി അരോളിയിലെ ആലക്കാടന്‍ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടില്‍നിന്ന് രേണ്ടകാല്‍ പവനോളം തൂക്കമുള്ള ചെയിന്‍, ബ്രേസ്ലെറ്റ്, ലോക്കറ്റ് എന്നിവയുള്‍പ്പെടെ രണ്ട്് ലക്ഷം രൂപയിലധികം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭര്‍ത്താവാണ് പ്രതി. മോഷ്ടിച്ച സ്വര്‍ണത്തില്‍ അര പവന് പ്രതി വിറ്റുകഴിഞ്ഞിരുന്നു. ശേഷിച്ച ആഭരണങ്ങള്‍ ആദ്യം ബാങ്കില്‍ പണയം വെക്കുകയും പിന്നീട് സ്വര്‍ണത്തിന് വില കൂടിയതിനെ തുടര്‍ന്ന് പണയത്തുക അടച്ച് തിരിച്ചെടുത്ത് വിറ്റുകളയുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും. എസ്ഐ ഭാസ്കരന് നായര്‍, അജയന്, എഎസ്ഐ സജേഷ്, പ്രദീപന്, സിപിഒ പ്രജിത്ത് എന്നിവരും അറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.
kerala
സ്കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടറിന് 5 വര്‍ഷം കഠിനതടവ്
വെമ്പായം വേറ്റിനാട് രാജ്ഭവന് വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം: സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ബസ് കണ്ടക്ടറിന് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ്ഭവന് വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ 14 വയസ്സുകാരിയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാകാം എന്നു കരുതി കുട്ടി മാറിനിന്നെങ്കിലും, പിന്നീട് വീണ്ടും ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി സ്കൂള്‍ അധികൃതരോട് വിവരം അറിയിക്കുകയും അവര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് അന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ എല്‍. ഷീന കുറ്റപത്രം സമര്‍പ്പിച്ചു. വാദം നടത്തിയ കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ബസിനുള്ളില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുള്ള കണ്ടക്ടര്‍ തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയതെന്നത് കോടതി അതീവ ഗൗരവമായി കണക്കിലെടുത്തു. പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദും അഭിഭാഷക വി.സി. ബിന്ദുവും ഹാജരായി.
kerala
ബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന് വോട്ടു തേടിയെത്തിയിരുന്നു.
തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന’- രാജേന്ദ്രന് പറഞ്ഞു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള മേഘലയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാണ് സിപിഎം മുന്‍ എംഎല്‍എ വോട്ട് തേടിയിറങ്ങിയത്.
-
kerala18 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

