ദില്ലി: ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായ എന്‍ജിന്‍ ഇല്ലാത്ത ട്രെയിനുകള്‍ ഇന്ന് ട്രാക്കിലേക്ക്. വേഗമേറിയ ശതാബ്ദി എക്‌സ്പ്രസിന്റെ പുതുതലമുറയെന്ന വിശേഷണത്തോടെയെത്തുന്ന ‘ട്രെയിന്‍ 18’ ബറേലി മൊറാദാബാദ് മേഖലയിലൂടെ പരീക്ഷണ ഓട്ടം നടത്തും. വിജയിച്ചാല്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ട്രാക്കിലെ വേഗതയുടെ രാജാവെന്ന പകിട്ട് ശതാബ്ദിയില്‍ നിന്ന് ട്രെയിന്‍ 18 ന് സ്വന്തമാക്കും.