കെയ്‌റോ: ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. ഈജിപ്തിലെ സൊഹാഗ് നഗരത്തിന് സമീപമാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആംബുലന്‍സുകള്‍ സംഭവസ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 32 പേര്‍ മരിച്ചതായും 66 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിയില്‍ മൂന്ന് ട്രെയിനുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.