കോട്ടയം: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയില്‍. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്തടുര്‍ന്ന് പിടികൂടുകയായിരുന്നു.

ബുധനാഴ്ചയാണ് തീവണ്ടിയില്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും യുവതി ഇരയായത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ചാണ് സംഭവം.