kerala
ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി
56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും

പാലക്കാട്: നമ്പര്‍ 56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും. ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ രാത്രി 11.45ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഏപ്രില്‍ 10, 24 തീയതികളില്‍ പുലര്‍ച്ച ഒന്നിന് മംഗളൂരു ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക.
ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂര്‍ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.
kerala
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍.

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് സ്വദേശിയാണ് ഷാലു കിംഗ്.
kerala
കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്.

കോഴിക്കോട് മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി 8.30ഓടുകൂടിയായിരുന്നു സംഭവം. യുവതിയുടെ കുടുംബം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബ വഴക്കാണെന്ന് ആത്മഹത്യക്ക് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
kerala
താമരശ്ശേരി കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍; മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു
ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
താഴ്വാരത്ത് നിലനില്‍ക്കുന്ന 17 വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇനിയും മലയിടിയാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്കൂളിലേക്ക് മാറ്റാനാണ് തീരുമാനം.
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
-
crime3 days ago
കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്