Connect with us

india

കുഴല്‍ക്കിണറില്‍ കുടുങ്ങിയത് മൂന്നു ദിവസം; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്

Published

on

മധ്യപ്രദേശിലെ സെഹോറില്‍ 300 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കുഴല്‍ കിണറില്‍ വീണ് 3 ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.

ഇന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. രണ്ടര വയസുള്ള സൃഷ്ടി കുശ്വാഹയാണ് മരിച്ചത്. മുഗോളി ഗ്രാമത്തിലാണ് ദാരുണ സംഭവം. പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്.

300 അടി താഴ്ചയാണ് കിണറിനുള്ളത്. കുട്ടി 40 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് കുട്ടി വീണ്ടും പതിച്ചു.

india

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തും മര്‍ദിതര്‍ക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്ത് കലാപം ഉണ്ടായ എല്ലാ സ്ഥലങ്ങളിലും മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എത്തിയിട്ടുണ്ട്. കലാപ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ശാന്തി മന്ത്രവുമായി മുസ്‌ലിം ലീഗ്‌സംഘം മണിപ്പൂരില്‍ പോയി സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യചേരി പരാജയപെട്ടാല്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്താണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മറ്റുള്ളവര്‍ ആലോചിക്കുന്നതിനു മുമ്പേ ലീഗ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലംവരെ പ്രവര്‍ത്തകരെ സജ്ജമാക്കാനുളള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അന്‍സാറുദീന്‍, ജില്ലാ ട്രഷറര്‍ എം.എ സലാം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ നാസിമുദീന്‍, വാഴയത്ത് ഇസ്മായില്‍, എം.എ കബീര്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്ടില്‍ സാദിഖ്, ചാത്തിനാംകുളം സലീം, പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ സംസാരിച്ചു. ചികിത്സയില്‍ കഴിയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സന്ദേശം ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് വായിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പോരേടം ബദര്‍ നന്ദി പറഞ്ഞു.

Continue Reading

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

india

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.

പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം

Published

on

ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന 54 പേരിൽ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Continue Reading

Trending