crime

തിരുവിതാംകൂര്‍ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്: ബിജെപി നേതാവ് അറസ്റ്റിൽ

By webdesk13

October 24, 2024

ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ പത്ത്‌ കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം.എസ്.കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം.എസ്.കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ്.ഗണപതി പോറ്റിയെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നു നിക്ഷേപകര്‍ പരാതിപ്പെട്ടിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 150 ഓളം പരാതികള്‍ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്തി 10 കോടി കഴിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പൊലീസ് തയാറായിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തു.