Connect with us

More

2017ല്‍ ദുബൈയിലെ യാത്രക്കാര്‍ 52.9 മില്യന്‍

Published

on

 

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്തത് 52.9 മില്യന്‍ പേരെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വിഭാഗം അറിയിച്ചു. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയാണ് 52,958,469 ദുബൈയിലേക്ക് വരികയും പോവുകയും ചെയ്തത്. ഇതില്‍, ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിലൂടെ യാത്ര നടത്തിയത് 4,99,40,888 പേരാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6.6 ശതമാനം കൂടുതല്‍ പേരാണ് ഇക്കൊല്ലം ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2016ല്‍ 46.8 മില്യന്‍ പേരാണ് ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടുകള്‍ വഴി രാജ്യത്തേക്ക് വരികയും പോവുകയും ചെയ്തത്. കര മാര്‍ഗം 24,76,662 പേരും കപ്പല്‍ മാര്‍ഗം 540,919 പേരുമാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
2017ല്‍ സേവന രംഗത്ത് മികച്ച നേട്ടങ്ങളാണ് ജിഡിആര്‍എഫ്എ ദുബൈ കൈവരിച്ചത്. ഏറ്റവും സുഗമമായ യാത്രാനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്ക് ഡയറക്ടറേറ്റ് പകര്‍ന്നത്. മികച്ച ആധുനിക സ്മാര്‍ട് ഗേറ്റ് സംവിധാനങ്ങളും ഹൈടെക് സേവനങ്ങളും യാത്രക്കാര്‍ക്ക് ദുബൈയിലൂടെയുള്ള യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുകയും സംതൃപ്തി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടുകളില്‍ വര്‍ധിച്ച തിരക്ക് അനുഭവപ്പെട്ടെങ്കിലും ആഗമന-നിര്‍ഗമന ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട് സംവിധാനവും ജീവനക്കാരുടെ മികച്ച സേവനങ്ങളും യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കിയെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു. യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കാന്‍ സ്മാര്‍ട് ഗേറ്റുകള്‍ മുതല്‍ യുഎഇ വാലറ്റ് വരെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇക്കാലയളവില്‍ ഉപയോഗിച്ചത്. എല്ലാ യാത്രക്കാരുടെയും സന്തോഷ ഹബ് ആയി ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിനെ മാറ്റാന്‍ വര്‍ഷത്തിലെ എല്ലാ സമയവും ഏറ്റവും മികച്ച രീതിയില്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ജിഡിആര്‍എഫ്എ ദുബൈ സജീവമായി രംഗത്തുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ ടെര്‍മിനലുകളിലും 122 പുതിയ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നായ ദുബൈ വിമാനത്താവളത്തില്‍ എവിടെയും പാസ്‌പോര്‍ട്ട് കാണിക്കാതെ യാത്ര തുടരാനുള്ള മികച്ച സേവന സൗകര്യങ്ങള്‍ക്കാണ് ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നത്. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസറുമായി വ്യക്തിഗതമായുള്ള കാണല്‍ ഒഴിവാക്കാന്‍ ബയോമെട്രിക് സംവിധാനം പോലുള്ള ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെ ഉപയോഗിച്ചു വരുന്നു. വരുംവര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സ്മാര്‍ട് സംവിധാന നടപടിക്കാണ് ഡയറക്ടറേറ്റ് ഊന്നല്‍ നല്‍കുന്നത്. ഓരോ യാത്രക്കാരനും സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍ 8 മുതല്‍ 20 വരെയുള്ള സെക്കന്റുകള്‍ മാത്രമേ ആവശ്യമായി വരികയുള്ളൂ.
അതിനിടെ, കഴിഞ്ഞ വര്‍ഷം സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് 5.5 മില്യന്‍ യാത്രക്കാരായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, യുഎഇ വാലറ്റ്, സ്മാര്‍ട് ഫോന്‍ ആപ്പ് എന്നീ വ്യത്യസ്ത രേഖകള്‍ ഉപയോഗിച്ച് സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട് ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടി നടത്താവുന്ന യുഎഇ വാലറ്റ് അപ്‌ളികേഷന്‍ ഡൗണ്‍ലോഡ് ചെയ്തത് 75,000 പേരാണ്.
കഴിഞ്ഞ വര്‍ഷം ഡയറക്ടറേറ്റ് നല്‍കിയ സേവനങ്ങളുടെ എണ്ണം 18.6 മില്യനാണ്. 14.9 സന്ദര്‍ശക വിസകളാണ് 2017ല്‍ അനുവദിച്ചത്. റെസിഡന്‍സ് വിസകള്‍ അനുവദിക്കുകയും പുതുക്കുകയും ചെയ്തത് 3.8 മില്യന്‍ പേര്‍. അതിന് പുറമെ 54,106 ഇമാറാത്തി പാസ്‌പോര്‍ട്ടുകളും ഇക്കാലയളവില്‍ അനുവദിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമായി ദുബൈയെ മാറ്റാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്തിനനുസൃതമായാണ് സ്മാര്‍ട് സേവന മേഖലയില്‍ ദുബൈ എമിഗ്രേഷന്‍ പ്രവര്‍ത്തിക്കുന്നത്.
വിസാ അപേക്ഷകള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം 15 അമര്‍ സേവന കേന്ദ്രങ്ങളാണ് ഡയറക്ടറേറ്റ് തുറന്നത്. ജിഡിആര്‍എഫ്എ ഓഫീസുകള്‍ സന്ദര്‍ശികാതെ വിസാ-റെസിഡന്‍സി ഇടപാടുകള്‍ അനുവദിക്കുന്ന കേന്ദ്രങ്ങളാണ് അമറിനുള്ളത്. ഈ കേന്ദ്രങ്ങളിലൂടെ നല്‍കിയത് 44,100 സേവന നടപടികളാണ്. അതിനിടക്ക്, കഴിഞ്ഞ വര്‍ഷം നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങിയ 14,893 പേരെ ജിഡിആര്‍എഫ്എ അറസ്റ്റ് ചെയ്തു. 240 പരിശോധനകളാണ് 2017ല്‍ നടത്തിയത്.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending