തിരുവനന്തപുരം: സ്‌കൂളില്‍ പോയി മടങ്ങിയെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍. മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ എസ്ആര്‍ ആദിത്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തി.

പരീക്ഷയില്‍ മികച്ച നേട്ടമുണ്ടാക്കാനാവില്ലെന്ന ആശങ്കയിലാണ് മരിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. ആറ്റുകാല്‍ പുത്തന്‍കോട്ട കാര്‍ത്തികയില്‍ സജീവിന്റേയും രജിതയുടേയും മകളാണ്. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് അംഗമായിരുന്ന ആദിത്യ പഠനത്തിലും മിടുക്കിയായിരുന്നു. എട്ടു മാസത്തിന് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്‌കൂളുകള്‍ തുറന്നത്. പൊതു പരീക്ഷയ്ക്കു വേണ്ടിയുള്ള റിവിഷനുവേണ്ടിയാണ് സ്‌കൂളുകള്‍ തുറന്നത്.