Connect with us

News

വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പേ ട്രംപിന്റെ മകളുടെ വിവാഹ നിശ്ചയം

23 കാരനായ ബൗലസുമായാണ് ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്

Published

on

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പായി ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തില്‍ വിവാഹ നിശ്ചയം. ഇളയമകള്‍ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്നത്. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും ടിഫാനി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാമത്തെ ഭാര്യയായ മാര്‍ല മാപ്ലെസില്‍ ഉണ്ടായ മകളാണ് 27 കാരിയായ ടിഫാനി. 23 കാരനായ ബൗലസുമായാണ് ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്.

നെജീരിയയിലെ വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാണ് ബൗലസ്. 2018 ല്‍ ലണ്ടനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ട്രംപിന്റെ മറ്റൊരു ഭാര്യയായ ഇവാന ട്രംപിലുണ്ടായ മകള്‍ ഇവാങ്ക ട്രംപിനെ അപേക്ഷിച്ച് ടിഫാനി പൊതുവെ മാധ്യമശ്രദ്ധയിവേക്ക് വലിയ രീതിയില്‍ വന്നിട്ടില്ല.

അതേസമയം ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ട്രംപിനു വേണ്ടി ടിഫാനിയും രംഗത്തുണ്ടായിരുന്നു. ഒക്ടോബറില്‍ ട്രംപ് നടത്തിയ ട്രംപ് പ്രൈഡ് എന്ന പ്രചാരണ പരിപാടിയില്‍ ടിഫാനി നടത്തിയ പ്രസംഗം വാര്‍ത്തയായിരുന്നു.

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സ്ഥാനമേല്‍ക്കുകയാണ്. ഒപ്പം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസും സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.

അതേസമയം ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ സമൃദ്ധിനിലനിര്‍ത്തുന്നതിനായി പുതിയ ഭരണകൂടത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

തമിഴ്‌നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടു.

Published

on

തെങ്കാശി: വിയ്യൂര്‍ ജയിലിനു സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ശനമാക്കി. ബാലമുരുകന്‍ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് പൊലീസ് പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ്. മഴയും മലയിടുക്കിലെ വഴുക്കലും കാരണം രക്ഷപ്പെട്ട സ്ഥലത്തെത്താനും ഡ്രോണ്‍ പരിശോധന നടത്താനും കഴിഞ്ഞിട്ടില്ല. ഏകദേശം 40ത്തിലധികം മലയാളം-തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ മലനിരയുടെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഫയര്‍ഫോഴ്‌സിനൊപ്പം പൊലീസ് മലമുകളിലേക്ക് കയറും.

തമിഴ്‌നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ചാടലിനെ തുടര്‍ന്ന് പരിക്കേറ്റിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഭാര്യയെ കാണാനായിരുന്നു ബാലമുരുകന്റെ ഈ രഹസ്യസന്ദര്‍ശനം. ആടുമേയ്ക്കുന്നവരുടെ വേഷത്തില്‍, മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്.

കഴിഞ്ഞ രാത്രി നടന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന്‍ മലമുകളിലേക്ക് ഓടി ഒഴിഞ്ഞു. 53 ക്രിമിനല്‍ കേസുകളില്‍ അതില്‍ കൊലപാതകം ഉള്‍പ്പെടെ പ്രതിയായ ബാലമുരുകനെ കഴിഞ്ഞ മാസം ബന്തക്കുടി കേസില്‍ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് വിയ്യൂര്‍ ജയിലില്‍ നിന്ന് കൊണ്ടുപോയിരുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ ജയിലിലേക്കുള്ള യാത്രയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Continue Reading

News

റോട്ട്വീലര്‍ നായ്ക്കളുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്

Published

on

കര്‍ണാടക: കര്‍ണാടകയില്‍ രണ്ട് റോട്ട്വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം മല്ലഷെട്ടിഹള്ളി സ്വദേശിയായ അനിത (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ യുവതിയെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് പ്രദേശത്ത് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് അനിതയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ വര്‍ധിപ്പിച്ചു

ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി…

Published

on

തിരുവനന്തപുരം: കേരളത്തിനും സന്തോഷ വാര്‍ത്ത, സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്‍ കോച്ചുകള്‍ താല്‍ക്കാലികമായി വര്‍ധിപ്പിച്ചു, കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി അനുവദിച്ചത്.

ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍-കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) -കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22639) ആറു മുതല്‍ ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്‌സ്പ്രസ് (12075) ഏഴ് മുതല്‍ 11 വരെ ഒരു ചെയര്‍കാറും അധികമായി അനുവദിച്ചു.

ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സര്‍വീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ (എസ്ആര്‍) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ (എന്‍ആര്‍) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയര്‍ കാര്‍ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending