ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ സോക്കര്‍ ടീമില്‍ നിന്നും പുറത്താക്കി. പെന്‍സില്‍വാനിയ ന്യൂ ടൊണ്‍ സ്‌ക്വയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് സോക്കര്‍ ടീമില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വിലക്കിയത്. വിദ്യാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

സ്‌കൂള്‍ നിയമമനുസരിച്ച മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് കളിക്കുന്നത് നിയമ വിരുദ്ധമായതിനാലാണ് ടീമില്‍ നിന്നും പുറത്താക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.സ്‌കൂള്‍ സോക്കര്‍ കോച്ച് ടര്‍ബന്‍ ധരിച്ച് കളിക്കുന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്ന് വാദിച്ചിട്ടും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.