ന്യുഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടിവി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം .ഡല്‍ഹി കോടതിയാണ് ഭാര്യ അഞ്ജു ഇല്യാസിയെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2000 ജനുവരി 11നാണ് ഇല്യാസിയുടെ ഭാര്യ അഞ്ജു ഇല്യാസിയെ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പു തന്നെ അഞ്ജു മരണപ്പെട്ടിരുന്നു.ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു എന്നായിരുന്നു അന്ന് ഇല്യാസി പറഞ്ഞത്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സ്ത്രീധനം ആവശ്യപ്പെട്ട് ശുഹൈബ് ഭാര്യയെ മര്‍ദിച്ചിരുന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മൂന്നു മാസത്തിനു ശേഷം അറസ്റ്റ് ചെയുകയായിരുന്നു. പ്രമുഖ ക്രൈം പരിപാടിയായിരുന്ന ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന പരിപാടിയായിരുന്നു ശുഹൈബ് അവതരിപ്പിച്ചിരുന്നത്.