തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, വ്യാജ സിം കാര്‍ഡ് എടുത്തു നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എത്തിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

സീരിയല്‍ നടനും സംഘവും തന്നെ നിരന്തരം ഭീഷണപ്പെടുത്തുകയും ദാമ്പത്യ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. വ്യാജപേരുകളില്‍ കത്തുകളയച്ച് ശല്യം ചെയ്തുവെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ എസിപി പതാപചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.