Connect with us

india

മോദി ഭരണത്തിൽ സ്വകാര്യ നിക്ഷേപത്തി​ന്‍റെയും ഉപഭോഗത്തി​ന്‍റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റി: ജയറാം രമേശ്

‘നബാർഡി’​ന്‍റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതി​ന്‍റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.

Published

on

സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ വൻ ‘ഡിമാൻഡ് പ്രതിസന്ധി’ നേരിടുന്നതായി കോൺഗ്രസ്. മോദി ഭരണത്തി​ന്‍റെ പത്ത് വർഷത്തിൽ സ്വകാര്യ നിക്ഷേപത്തി​ന്‍റെയും ബഹുജന ഉപഭോഗത്തി​ന്‍റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റിയതായും വിവിധ ഡേറ്റ നിരത്തി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ മരണാസന്നമായ ഉപഭോഗകഥയുടെ ദുരന്തം കൂടുതൽ വ്യക്തമാകും. കഴിഞ്ഞയാഴ്‌ച ‘ഇന്ത്യ ഇങ്ക്‌സി’ൽ നിന്നുള്ള നിരവധി സി.ഇ.ഒമാർ ‘ചുരുങ്ങിക്കൊണ്ടിരിക്കുന്ന’ മധ്യവർഗത്തെക്കുറിച്ച് മുന്നറിപ്പ് നൽകി. ‘നബാർഡി’​ന്‍റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതി​ന്‍റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.

ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കുടുംബ വരുമാനം കാർഷിക കുടുംബങ്ങൾക്ക് 12,698 മുതൽ 13,661 രൂപവരെയും കാർഷികേതര കുടുംബങ്ങളിൽ 11,438 രൂപയുമാണ്. ശരാശരി കുടുംബത്തി​ന്‍റെ വലിപ്പം 4.4 ആണെന്ന് കണക്കാക്കിയാൽ, ഗ്രാമപ്രദേശങ്ങളിലെ പ്രതിശീർഷ വരുമാനം പ്രതിമാസം 2,886 രൂപയാണ്. അഥവാ ഒരു ദിവസം 100 രൂപയിൽ താഴെ.

അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാർക്കും അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ഉപഭോഗത്തിന് വളരെ കുറച്ച് പണമേ ഉള്ളൂവെന്നും രമേശ് പറഞ്ഞു. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഇതേ വിനാശകരമായ നിഗമനത്തിലേക്കാണ്. വരുമാനം ഇടിഞ്ഞ ശരാശരി ഇന്ത്യക്കാരന് 10 വർഷം മുമ്പ് വാങ്ങാൻ കഴിയുന്നതിനേക്കാൾ കുറച്ചേ ഇന്ന് വാങ്ങാൻ കഴിയുന്നുള്ളൂ. ഇതാണ് ഇന്ത്യയുടെ ഉപഭോഗം കുറയാനുള്ള ആത്യന്തിക കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തൊഴിലാളികളുടെ യഥാർഥ വേതനം 2014 നും 2023 നും ഇടയിൽ കുറഞ്ഞുവെന്ന് ലേബർ ബ്യൂറോയുടെ വേതന നിരക്ക് സൂചിക ഡേറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, മൻമോഹൻ സിങ് സർക്കാറി​ന്‍റെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും 6.8 ശതമാനമായി വർധിച്ചുവെന്ന് കാർഷിക മന്ത്രാലയത്തി​ന്‍റെ സ്ഥിതിവിവരക്കണക്ക് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മിസ്റ്റർ മോദിയുടെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും മൈനസ് 1.3 ശതമാനം ഇടിഞ്ഞു’.

2014 നും 2022 നും ഇടയിൽ ഇഷ്ടിക ചൂളയിലെ തൊഴിലാളികളുടെ യഥാർത്ഥ വേതനം മുരടിക്കുകയോ കുറയുകയോ ചെയ്തുവെന്ന് അവകാശപ്പെടാൻ സെന്‍റർ ഫോർ ലേബർ റിസർച്ച് ആൻഡ് ആക്ഷൻ ഡേറ്റയും അദ്ദേഹം ഉദ്ധരിച്ചു. ഇഷ്ടികച്ചൂളകളിൽ കഠിനാധ്വാനം ഉൾപ്പെടുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രർക്കുള്ള അവസാന ആശ്രയമാണ് കുറഞ്ഞ വേതനം നൽകുന്ന ഈ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോഗത്തിലെ ഈ മാന്ദ്യം നമ്മുടെ ഇടക്കാല-ദീർഘകാല സാമ്പത്തിക സാധ്യതകളെ നശിപ്പിക്കുകയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പുനൽകാൻ ഉപഭോഗത്തിൽ മതിയായ വളർച്ചയില്ലെങ്കിൽ പുതിയ ഉൽപാദനത്തിൽ നിക്ഷേപം നടത്താൻ ഇന്ത്യയിലെ സ്വകാര്യമേഖല തയ്യാറാകില്ല.

സർക്കാരി​ന്‍റെ 2024 സ്വന്തം സാമ്പത്തിക സർവേ പറയുന്നതനുസരിച്ച്, മെഷിനറികളിലും ഉപകരണങ്ങളിലും ബൗദ്ധിക സ്വത്തവകാശ ഉൽപ്പന്നങ്ങളിലും സ്വകാര്യമേഖലയിലെ മൊത്തം സ്ഥിര മൂലധനം 2023 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തിനുള്ളിൽ 35 ശതമാനം മാത്രമാണ് വളർന്നത്. സ്വകാര്യമേഖലയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കിടയിൽ 21 ശതമാനം ഇടിഞ്ഞതോടെ ഇത് കൂടുതൽ വഷളാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ ദശാബ്ദക്കാലത്തെ സുസ്ഥിര ജി.ഡി.പി വളർച്ചയുടെ ‘ഡബിൾ എഞ്ചിൻ’ ജൈവേതര പ്രധാനമന്ത്രി കഴിഞ്ഞ പത്ത് വർഷങ്ങളിൽ പാളം തെറ്റിച്ചു. അശ്രദ്ധമായ നയരൂപീകരണം, മണ്ടത്തരമായ നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, ആസൂത്രണം ചെയ്യാത്ത കോവിഡ് ലോക്ക്ഡൗൺ എന്നിവയിലൂടെയൊണതെന്നും ജയറാം രമേശ് ആഞ്ഞടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉമര്‍ ഖാലിദിന്റെ ജാമ്യം: ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്

ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

Published

on

ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്‌മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്‌വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.

ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

india

മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു

സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.

Published

on

മൈസൂരു: കര്‍ണാടകയുടെ സാംസ്‌കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.

ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.

 

 

Continue Reading

india

ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ

2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

Published

on

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.

Continue Reading

Trending