ട്വിറ്ററില്‍ ഒരു ട്വീറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അക്ഷരങ്ങളുടെ പരിധി ഇരിട്ടിയാക്കി. സന്ദേശങ്ങളുടെ(ട്വീറ്റ്) നീളം നിലവില്‍ 140 ക്യാരക്ടറുകള്‍ എന്നത് 280 അക്ഷരങ്ങളാക്കിയാണ് ട്വിറ്റര്‍ ഉയര്‍ത്തിയത്.

ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറഞ്ഞ വാക്കില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് കാരണമാക്കിയാണ് കമ്പനിയുടെ പുതിയ നീക്കം.
ആഗോള തലത്തില്‍ ഗൗരവതരമായ പല വിഷയങ്ങളും ചര്‍ച്ചയാകാറുള്ള ട്വിറ്ററില്‍ 140 അക്ഷരങ്ങള്‍ എന്ന പരിധി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പുതിയ മാറ്റത്തോട് അനുകൂലമായ പ്രതികരണങ്ങളാണ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നും ഇതുവരെയുണ്ടായിട്ടുള്ളത്.

കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉപയോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യമൊരുകാനാണ് ക്യാരക്ടര്‍ ദൈര്‍ഘ്യം കമ്പനി അറിയിച്ചു കമ്പനി അറിയിച്ചു. എന്നാല്‍ ജാപ്പനീസ്, ചൈനീസ്, കൊറിയന്‍ ഭാഷകളില്‍ പുതിയ പരിഷ്‌കാരം വന്നിട്ടില്ല. ഈ ഭാഷകളില്‍ താരതമ്യേന കുറച്ച് അക്ഷരങ്ങള്‍ കൊണ്ട് ആശയവിനിമയം നടത്താനാവുമെന്നതിലാണത്.

അതേസമയം പുതിയ മാറ്റം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. അക്ഷര പരിധി ഇരട്ടിയാക്കിയ ട്വിറ്റര്‍ നടപടിയെ പരിഹസിച്ച് വന്‍ ട്രോളുകളാണ് ഇറങ്ങിയത്. ചുരുങ്ങിയ വാക്കുകളില്‍ ചിന്തകളും സന്ദേശങ്ങളും പങ്കുവെക്കുന്ന ശ്രദ്ധേയമായ സോഷ്യമീഡിയ സൈറ്റായ ട്വിറ്റര്‍ സംവിധാനത്തില്‍ മാറ്റവന്നതാണ് ട്രോളര്‍മാരുടെ വിമര്‍ശനത്തിന് കാരണമായത്.