കോഴിക്കോട്: കോഴിക്കോട് കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.

മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് രണ്ടുപേര്‍ മുദ്രാവാക്യം വിളികളോടെ ചാടിവീഴുകയായിരുന്നു. പ്രതിഷേധം ഉണ്ടാവുമെന്ന വിവരത്തെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ പെട്ടെന്ന് റോഡിലേക്ക് ചാടിവീണ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ വാഹനം ഒരു മിനിറ്റ് നേരത്തേക്ക് റോഡില്‍ നിര്‍ത്തിയിടേണ്ടി വരികയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് മാറ്റിയിട്ടുണ്ട്. അതിനിടെ, മുഖ്യമന്ത്രിക്കുനേരെ പുതിയബസ്റ്റാന്റ് പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.