ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണ രേഖക്കടുത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മോട്ടോറുകളും മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് സൈനീക വക്താവ് കേണല്‍ നിഥിന്‍ ജോഷി പറഞ്ഞു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം രണ്ട് മാസത്തിനിടെ 400 തവണയാണ് പാക്കിസ്ഥാന്‍ നിയന്ത്രണരേഖ ലംഘിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘനം ഇത്തരത്തില്‍ തുടര്‍ന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തവണ അതിര്‍ത്തി രേഖ ലംഘിച്ച വര്‍ഷമായി 2018 മാറുമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.