വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തോഡക്‌സ് സഭയിലെ രണ്ടു വൈദികര്‍ കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. ഫാ. എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലാണ് കീഴടങ്ങിയത്. ഇന്നു കീഴടങ്ങിയില്ലെങ്കില്‍ സുപ്രീം കോടതിയെ വിവരമറിയിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനായിരുന്നു അന്വേഷം സംഘത്തിന്റെ തീരുമാനം.