കോഴിക്കോട് കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. കണ്ണൂര്‍ സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സജിത്തിനേയും ലോറി ഡ്രൈവറായ സിദ്ദീഖിനേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.