അബുദാബി: യുഎഇയില്‍ ഇന്നും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1002 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 942 പേര്‍ രോഗമുക്തി നേടി. ഇന്നലെ 1083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93618 പേരിലാണ് പരിശോധന നടത്തിയത്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 88,532 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 77,937 ഉം ആയി. ഒരാള്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 407 ആയി. ചികിത്സയിലുള്ളവര്‍: 10,188. മൂന്നാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.